Monday, September 28, 2009

ഓര്‍മ.....

സായന്തനങ്ങള്‍കൈ ഒഴിഞ്ഞ ...ഈറന്‍ മുകിലിന്‍വേദനയില്‍.........

Sunday, March 29, 2009

നിന്‍റെ പുലരികള്‍ ....

രാത്രിയെ പുല്‍കി നീ എന്നില്‍ അലിയുമ്പോള്‍ .....
താരാട്ട് പാടിയത് ഓര്‍മയുണ്ടോ ?
അന്ന് നിന്‍ നിശ്വാസ ഗതികളില്‍ ഒക്കെയും
എന്നുടെ സ്വരഗതി ചേര്‍ നിരുന്നോ ?
പുലരിയെ തഴുകി നീ എന്നില്‍ ഉണരുമ്പോള്‍ ...
അറിയാതെ ഞാന്‍ നിന്നെ ഓര്‍ത്തിരുന്നു .
ഇന്നു ഞാന്‍ ഉണരാനായ് വീണ്ടും മയങ്ങുമ്പോള്‍ ...
നിന്‍ താരാടിന്‍താളം മറന്നിരുന്നു ...
പുലരിയെ പുല്‍കി എന്‍ സൂര്യനുനരുമ്പോള്‍ ....
ഏകാകി ആയി ഞാന്‍ മിഴിച്ചിരുന്നു ...
കാണാമറയത്ത് ഇന്നു നിന്‍ പുലരികള്‍
എന്‍ നിശ്വാസ ഗതിയില്‍ ഉണര്നിരിക്കാം ......

Saturday, March 21, 2009

പറയാന്‍ മറന്നത് .....

പറയാന്‍ മറന്ന കാര്യങ്ങള്‍ ......
പറഞ്ഞു തീര്‍ന്ന കാര്യങ്ങല്കൊടുവില്‍ .....പറയാന്‍ മറന്ന കാര്യങ്ങളുടെ ഭാരം ....
ഒരുപാടു കാര്യം പറഞ്ഞതല്ലേ ...?
ഇന്നും ഒരുപാടു കാര്യം പറഞ്ഞു അല്ലെ ?....
പറയാത്ത കാര്യങ്ങള്‍ ഒക്കെയും നീ ഞാന്‍ പറയാതെ അറിഞ്ഞിരുന്നോ ?...
എന്‍ മന കാമ്പില്‍ ഉദിചിടും....സൂര്യന്റെ ചുംബനം നീ അറിഞ്ഞതല്ലേ ?'''
അറിയാതെ നിന്നുടെ ഹൃദയ തുടിപിലും ...
എന്‍ നിശ്വാസം എന്നും ചെര്നിരുന്നോ ?
പുലരിയെ പുല്കിടും സൂര്യനോടോപം ...നീ എന്‍ചിന്ത തന്‍ ചൂടും അറിഞ്ഞിരുന്നോ..?
അറിയാതെ രാത്രിയെ പുല്കിടും സൂര്യന്റെ ദുഃഖങ്ങള്‍ നീ അറിഞ്ഞിരുന്നോ ?വീണ്ടും
ഉദികാന്‍നായ്‌ മയങ്ങിടും സൂര്യന്റെ സ്വപ്‌നങ്ങള്‍ നീ അറിഞ്ഞിരുന്നോ ?
സായന്തനങ്ങളില്‍ കാണാമറയത്ത് ഒളിച്ചിടും എന്നെ നീ തിരഞ്ഞിരുന്നോ ?
നിലാവത്ത് വിടരുന്ന നിശാഗന്ധി തന്നുടെ നറുമണം നീ അറിഞ്ഞിരുന്നോ ?
രാത്രിയെ പുല്‍കി നീ നിലാവത്ത് കുളിരുമ്പോള്‍ ....എന്‍ ചുണ്ടിലെ മധുവും നീ നുകര്നീരുന്നൊ ?




Friday, March 13, 2009

എന്‍ പുലരികള്‍

പുലരികള്‍ ഏറെ കൊഴിഞ്ഞു വീണു .....
പുലര്‍ മഞ്ഞില്‍ എന്‍ മനം അലിഞ്ഞുചേര്‍ന്നു ....
അറിയാതെ നിന്നുടെ ഓര്‍മയില്‍ വീണ്ടും അലിയാനായ് ...
ഞാന്‍ കൊഴിഞ്ഞു വീണു .
കാണാതെ എന്നുടെ പുലരിയില്‍ ഒക്കെയും ...
കുളിര്‍ തെന്നല്‍ ആയി നീ വന്നിരുന്നു....
ഇന്നു ഞാന്‍ ഏകനായ് പുലരിയില്‍ കുളിരുമ്പോള്‍
നീ അങ്ങകലേ ആയിരുന്നു .....
നിന്‍ കാണാ ചിത്രത്തിന്‍ വര്‍ണങ്ങള്‍ ഒക്കെയും ...
എന്നുമെനിക്ക് അന്ന്യമല്ലേ...
നിന്നുടെ ലോകത്ത് നമ്മുടെ പുലരികള്‍ ...
വീണ്ടും ജനിക്കാന്‍ കൊതിച്ച നാളില്‍ ....
അറിയാതെ എന്നുടെ പുലരികള്‍ ഒക്കെയും ...
ഞാന്‍ അറിയാതെ അകന്നു പോയി......
പുല്കാതെ നീ എന്നേ പുണരുന്ന ....സ്വപ്നതിലന്നു ഞാന്‍ ....
നിന്നില്‍ അലിയാനായ് .....വീണ്ടും കൊഴിഞ്ഞു വീണു......

Thursday, February 19, 2009

ഒരിക്കല്‍ .......

ഒരിക്കല്‍ ഒരിടത്ത് ....

അമ്മ പറഞ്ഞ കഥകള്‍ ഒക്കെയും ഒരികല്‍ ഒരിടത്തില്‍തുടങ്ങിയിരുന്നു .....
ഒരികല്‍ ഒരിടത്തൊരു രാജകുമാരിയും .....


Monday, February 9, 2009

വരുക ......

വരുക.... നീ എന്നുടെ തീരത്തേക്ക് .....
നഷ്ട സ്വപ്നങ്ങള്‍തന്‍ .....സുന്ദര തീരത്ത് ഞാന്‍ ...നട്ട .....പൂവാക...ഇന്നു പൂത്തു ...
ആ വാക തന്നുടെ ചോട്ടില്‍ ഇരുന്നു ഞാന്‍ സ്വപ്‌നങ്ങള്‍ തന്നുടെ കുടിലും തീര്‍ത്തു...
അന്ന് ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ ഒകെയും ഓര്‍മയില്‍ ഇന്നും കുളിര്‍മ നല്കി .....
ഇന്നെന്റെ സ്വപ്നത്തിന്‍ വാതായനങ്ങള്‍ ഒകെയും നിനകായ്‌ തുറനുവെച്ചു...
നിന്‍ മന്ത സ്മിതത്തിന്‍കുളിരില്‍ ഞാന്‍ ഏകനായ് അറിയാതെ നിനില ലിഞ്ഞു പോയി ....
പറയാത്ത ദുഃഖങ്ങള്‍ ഒകെയും നീ പറയാതഞാന്‍ അറിഞ്ഞുപോയി .....
ഇന്നെന്റെ മാന്‍തസ്മിതങ്ങളില്‍ ഒകെയും നീ അറിയാതെ നിറഞ്ഞുനിന്നു ...
നഷ്ട സ്വപങ്ങള്‍ തന്‍ സുന്ദര തീരത്ത് ഞാന്‍ നട്ട പൂവാക...ഇന്നു പൂത്തു...ഓര്‍മകള്‍ തന്‍ സുന്ദര നിമിഷങ്ങളില്‍ ഒകെയും നീ എന്നുടെ തീരത്ത് കൂട്ട്ആയി ഇര്രുന്നിരുന്നു .......
നാളെയുടെ പുലരിയില്‍ നീ തീര്‍ത്ത തീരങ്ങള്‍ ........ഞാന്‍ അറിയാതെ അകന്നു പോടേ ........
ഇന്നെന്റെ തീരത്ത് അനയുവാന്‍ കൊതികവേ .....എന്‍ തീരവും നീ കവര്നു പോയി..................

Tuesday, January 6, 2009

സായാന്നം....

സായാന്നം .....
ഒരു നീണ്ട യാത്രയ്ക്കു ശേഷം വീണ്ടും ഒരു സായന്നതില്‍
എന്റെ തീരം തേടി ഞാന്‍ എത്തി ..... പെയ്തു പോയ മഴയില്‍ ...
നനുതുറഞ്ഞ പാതയില്‍ ....എന്റെ കാല്‍പാടുകള്‍ അവശേഴിപിച്ചു ..
തീരത്ത് അണയുമ്പോള്‍ ....