Sunday, December 20, 2009

നീ വന്ന രാവില്‍.......

നീ വന്ന രാവില്‍......
മൂടല്‍ മഞ്ഞിന്‍ ,മുഖപടം മാറ്റി.....
മന്ദസ്മിതം തൂകി നീ വന്ന രാവില്‍,
മാനത്ത് വിരിഞ്ഞതെന്‍ സ്വപ്‌നങ്ങള്‍ ആണോ ...
നീ കടം തന്നൊരു വസന്ദങ്ങള്‍ ആണോ ...
സുഖകരമായൊരു സായം സന്ധ്യയില്‍ ...
നിന്‍ വിരല്‍ തുമ്പാല്‍ഞാന്‍ ചിത്രങ്ങള്‍ എഴുതി ..
നിന്‍ മൃദു മേനി,പൊന്‍ വീണ ആയി ...
നിന്‍ ഹൃ താളങ്ങള്‍ രാഗങ്ങള്‍ ആയി ..
ഓര്‍മയില്‍ സൂഷിച്ച പൂമര കൊമ്പില്‍ ..
കൊഴിയാന്‍ കൊതിച്ചൊരു ഹിമ കണമായി,
നീ എന്‍ മനതാരില്‍ പീയ്തിറങ്ങി .
എങ്ങോ മര്റഞ്ഞ മാരുതനായി ...എങ്ങോ മറഞ്ഞ മാരുതന്നായി ....
അറിയാതെ അറിഞ്ഞൊരു സ്പന്ദനം ആയി ....
നീ എന്നിലെ ആര്‍ദ്രംആം തേങ്ങല്‍ ആയി ...
ഇന്നും നീ എന്നിലെ ആര്‍ദ്രം ആം തേങ്ങല്‍ ആയി.......
രഞ്ജിത് കൃഷ്ണന്‍ മൂസത് .

സ്നേഹ തീരം ......

സ്നേഹ തീരം ........
ഓര്‍മകള്‍ പൂത്തൊരു സ്നേഹ തീരത്ത് ഞാന്‍ .....
ഇന്നലെ വീണ്ടും വിരുന്നിനെത്തി ....
പുഞ്ചിരി തൂകാതേ സ്നേഹം വിത രാതേ ....
തീരത്ത് ഞാന്‍ പകച്ചു നിന്നു.
കണ്ടു മറന്ന മുഖങ്ങള്‍ ഒക്കയും .....
പുഞ്ചിരി തൂകി അടുത്തു വന്നു ....
പുഞ്ചിരി തൂകി അടുത്തു വന്നു.......
പിന്നിട പാതയില്‍ കണ്ടു മറന്ന തീരങ്ങള്‍ ഒക്കയും ...
അകന്നു പോയി....
കാണാ മറ യത് ...സ്നേഹം വിതറുന്ന ..
പുഞ്ചിരി ആയ നീ മറഞ്ഞു നിന്നു ....
എന്നും പുഞ്ചിരി തൂകി നീ മറഞ്ഞു നിന്നു .....

രഞ്ജിത് കൃഷ്ണന്‍ മൂസത് .

Friday, October 30, 2009

ഹൃദയ താളം ........

അനുവാദ മില്ലാതെ ...ഞാന്‍ നിന്‍ ഹൃദയ കവാടം തേടി എത്തി ..

അന്നുനിന്‍ നിശ്വാസ ഗതി തന്‍താളത്തില്‍ ഞാന്‍ അറിയാതെ അലിഞ്ഞുപോയി ....

ഞാന്‍ അറിയാതെ അലിഞ്ഞു പോയി .......

കാല പഴക്കത്തില്‍ കാണാതെ പോയൊരു ഹൃദയ രാഗം ഞാന്‍ ...അറിഞ്ഞുപോയി ..

നിന്‍ ഹൃദയ രാഗം ഞാന്‍ അറിഞ്ഞുപോയി ..

അനുവാദമില്ലാതെ ...ഞാന്‍ നിന്റെ ഹൃദയ കവാടം തേടി എത്തി ...വീണ്ടും തേടി എത്തി.

നിന്‍ മൃദു സ്മെരത്തിന്‍ കുളിരില്‍ ഞാന്‍ എന്നെ എന്നോ ഉണര്‍ത്തിയ രാവുകളും ...

നിന്‍ ഹൃദയ താളത്തില്‍ ഒരു തെന്നലായി എന്നെ മറന്ന പുലരികളും ....

വീണ്ടും ഞാന്‍ ഓര്‍ത്തു പോയി ....അനുവാദ മില്ലാതെ ഓര്‍ത്തു പോയി......

എന്ന് ഞാന്‍ വീണ്ടും ഓര്‍ത്തുപോയി ......

ഒര്ര്‍മയില്‍ വീണ്ടും വസന്ദം വിരിഞ്ഞൊരു പുലരിയില്‍ നിനെ ഞാന്‍ തേടി എത്തി ....

പുലരിയില്‍ ഞാന്‍ നിനെ തേടി എത്തി ....അനുവാദ മില്ലാതെ ഞാന്‍ .....

വീണ്ടും നിന്‍ ഹൃദയ കവാടം തേടി എത്തി.........തേടി എത്തി....

Monday, September 28, 2009

ഓര്‍മ.....

സായന്തനങ്ങള്‍കൈ ഒഴിഞ്ഞ ...ഈറന്‍ മുകിലിന്‍വേദനയില്‍.........

Sunday, March 29, 2009

നിന്‍റെ പുലരികള്‍ ....

രാത്രിയെ പുല്‍കി നീ എന്നില്‍ അലിയുമ്പോള്‍ .....
താരാട്ട് പാടിയത് ഓര്‍മയുണ്ടോ ?
അന്ന് നിന്‍ നിശ്വാസ ഗതികളില്‍ ഒക്കെയും
എന്നുടെ സ്വരഗതി ചേര്‍ നിരുന്നോ ?
പുലരിയെ തഴുകി നീ എന്നില്‍ ഉണരുമ്പോള്‍ ...
അറിയാതെ ഞാന്‍ നിന്നെ ഓര്‍ത്തിരുന്നു .
ഇന്നു ഞാന്‍ ഉണരാനായ് വീണ്ടും മയങ്ങുമ്പോള്‍ ...
നിന്‍ താരാടിന്‍താളം മറന്നിരുന്നു ...
പുലരിയെ പുല്‍കി എന്‍ സൂര്യനുനരുമ്പോള്‍ ....
ഏകാകി ആയി ഞാന്‍ മിഴിച്ചിരുന്നു ...
കാണാമറയത്ത് ഇന്നു നിന്‍ പുലരികള്‍
എന്‍ നിശ്വാസ ഗതിയില്‍ ഉണര്നിരിക്കാം ......

Saturday, March 21, 2009

പറയാന്‍ മറന്നത് .....

പറയാന്‍ മറന്ന കാര്യങ്ങള്‍ ......
പറഞ്ഞു തീര്‍ന്ന കാര്യങ്ങല്കൊടുവില്‍ .....പറയാന്‍ മറന്ന കാര്യങ്ങളുടെ ഭാരം ....
ഒരുപാടു കാര്യം പറഞ്ഞതല്ലേ ...?
ഇന്നും ഒരുപാടു കാര്യം പറഞ്ഞു അല്ലെ ?....
പറയാത്ത കാര്യങ്ങള്‍ ഒക്കെയും നീ ഞാന്‍ പറയാതെ അറിഞ്ഞിരുന്നോ ?...
എന്‍ മന കാമ്പില്‍ ഉദിചിടും....സൂര്യന്റെ ചുംബനം നീ അറിഞ്ഞതല്ലേ ?'''
അറിയാതെ നിന്നുടെ ഹൃദയ തുടിപിലും ...
എന്‍ നിശ്വാസം എന്നും ചെര്നിരുന്നോ ?
പുലരിയെ പുല്കിടും സൂര്യനോടോപം ...നീ എന്‍ചിന്ത തന്‍ ചൂടും അറിഞ്ഞിരുന്നോ..?
അറിയാതെ രാത്രിയെ പുല്കിടും സൂര്യന്റെ ദുഃഖങ്ങള്‍ നീ അറിഞ്ഞിരുന്നോ ?വീണ്ടും
ഉദികാന്‍നായ്‌ മയങ്ങിടും സൂര്യന്റെ സ്വപ്‌നങ്ങള്‍ നീ അറിഞ്ഞിരുന്നോ ?
സായന്തനങ്ങളില്‍ കാണാമറയത്ത് ഒളിച്ചിടും എന്നെ നീ തിരഞ്ഞിരുന്നോ ?
നിലാവത്ത് വിടരുന്ന നിശാഗന്ധി തന്നുടെ നറുമണം നീ അറിഞ്ഞിരുന്നോ ?
രാത്രിയെ പുല്‍കി നീ നിലാവത്ത് കുളിരുമ്പോള്‍ ....എന്‍ ചുണ്ടിലെ മധുവും നീ നുകര്നീരുന്നൊ ?




Friday, March 13, 2009

എന്‍ പുലരികള്‍

പുലരികള്‍ ഏറെ കൊഴിഞ്ഞു വീണു .....
പുലര്‍ മഞ്ഞില്‍ എന്‍ മനം അലിഞ്ഞുചേര്‍ന്നു ....
അറിയാതെ നിന്നുടെ ഓര്‍മയില്‍ വീണ്ടും അലിയാനായ് ...
ഞാന്‍ കൊഴിഞ്ഞു വീണു .
കാണാതെ എന്നുടെ പുലരിയില്‍ ഒക്കെയും ...
കുളിര്‍ തെന്നല്‍ ആയി നീ വന്നിരുന്നു....
ഇന്നു ഞാന്‍ ഏകനായ് പുലരിയില്‍ കുളിരുമ്പോള്‍
നീ അങ്ങകലേ ആയിരുന്നു .....
നിന്‍ കാണാ ചിത്രത്തിന്‍ വര്‍ണങ്ങള്‍ ഒക്കെയും ...
എന്നുമെനിക്ക് അന്ന്യമല്ലേ...
നിന്നുടെ ലോകത്ത് നമ്മുടെ പുലരികള്‍ ...
വീണ്ടും ജനിക്കാന്‍ കൊതിച്ച നാളില്‍ ....
അറിയാതെ എന്നുടെ പുലരികള്‍ ഒക്കെയും ...
ഞാന്‍ അറിയാതെ അകന്നു പോയി......
പുല്കാതെ നീ എന്നേ പുണരുന്ന ....സ്വപ്നതിലന്നു ഞാന്‍ ....
നിന്നില്‍ അലിയാനായ് .....വീണ്ടും കൊഴിഞ്ഞു വീണു......