Sunday, December 20, 2009
നീ വന്ന രാവില്‍.......
മൂടല്‍ മഞ്ഞിന്‍ ,മുഖപടം മാറ്റി.....
മന്ദസ്മിതം തൂകി നീ വന്ന രാവില്‍,
മാനത്ത് വിരിഞ്ഞതെന്‍ സ്വപ്‌നങ്ങള്‍ ആണോ ...
നീ കടം തന്നൊരു വസന്ദങ്ങള്‍ ആണോ ...
സുഖകരമായൊരു സായം സന്ധ്യയില്‍ ...
നിന്‍ വിരല്‍ തുമ്പാല്‍ഞാന്‍ ചിത്രങ്ങള്‍ എഴുതി ..
നിന്‍ മൃദു മേനി,പൊന്‍ വീണ ആയി ...
നിന്‍ ഹൃ താളങ്ങള്‍ രാഗങ്ങള്‍ ആയി ..
ഓര്‍മയില്‍ സൂഷിച്ച പൂമര കൊമ്പില്‍ ..
കൊഴിയാന്‍ കൊതിച്ചൊരു ഹിമ കണമായി,
നീ എന്‍ മനതാരില്‍ പീയ്തിറങ്ങി .
എങ്ങോ മര്റഞ്ഞ മാരുതനായി ...എങ്ങോ മറഞ്ഞ മാരുതന്നായി ....
അറിയാതെ അറിഞ്ഞൊരു സ്പന്ദനം ആയി ....
നീ എന്നിലെ ആര്‍ദ്രംആം തേങ്ങല്‍ ആയി ...
ഇന്നും നീ എന്നിലെ ആര്‍ദ്രം ആം തേങ്ങല്‍ ആയി.......
രഞ്ജിത് കൃഷ്ണന്‍ മൂസത് .
സ്നേഹ തീരം ......
ഓര്‍മകള്‍ പൂത്തൊരു സ്നേഹ തീരത്ത് ഞാന്‍ .....
ഇന്നലെ വീണ്ടും വിരുന്നിനെത്തി ....
പുഞ്ചിരി തൂകാതേ സ്നേഹം വിത രാതേ ....
തീരത്ത് ഞാന്‍ പകച്ചു നിന്നു.
കണ്ടു മറന്ന മുഖങ്ങള്‍ ഒക്കയും .....
പുഞ്ചിരി തൂകി അടുത്തു വന്നു ....
പുഞ്ചിരി തൂകി അടുത്തു വന്നു.......
പിന്നിട പാതയില്‍ കണ്ടു മറന്ന തീരങ്ങള്‍ ഒക്കയും ...
അകന്നു പോയി....
കാണാ മറ യത് ...സ്നേഹം വിതറുന്ന ..
പുഞ്ചിരി ആയ നീ മറഞ്ഞു നിന്നു ....
എന്നും പുഞ്ചിരി തൂകി നീ മറഞ്ഞു നിന്നു .....
രഞ്ജിത് കൃഷ്ണന്‍ മൂസത് .
Friday, October 30, 2009
ഹൃദയ താളം ........
അനുവാദ മില്ലാതെ ...ഞാന്‍ നിന്‍ ഹൃദയ കവാടം തേടി എത്തി ..
അന്നുനിന്‍ നിശ്വാസ ഗതി തന്‍താളത്തില്‍ ഞാന്‍ അറിയാതെ അലിഞ്ഞുപോയി ....
ഞാന്‍ അറിയാതെ അലിഞ്ഞു പോയി .......
കാല പഴക്കത്തില്‍ കാണാതെ പോയൊരു ഹൃദയ രാഗം ഞാന്‍ ...അറിഞ്ഞുപോയി ..
നിന്‍ ഹൃദയ രാഗം ഞാന്‍ അറിഞ്ഞുപോയി ..
അനുവാദമില്ലാതെ ...ഞാന്‍ നിന്റെ ഹൃദയ കവാടം തേടി എത്തി ...വീണ്ടും തേടി എത്തി.
നിന്‍ മൃദു സ്മെരത്തിന്‍ കുളിരില്‍ ഞാന്‍ എന്നെ എന്നോ ഉണര്‍ത്തിയ രാവുകളും ...
നിന്‍ ഹൃദയ താളത്തില്‍ ഒരു തെന്നലായി എന്നെ മറന്ന പുലരികളും ....
വീണ്ടും ഞാന്‍ ഓര്‍ത്തു പോയി ....അനുവാദ മില്ലാതെ ഓര്‍ത്തു പോയി......
എന്ന് ഞാന്‍ വീണ്ടും ഓര്‍ത്തുപോയി ......
ഒര്ര്‍മയില്‍ വീണ്ടും വസന്ദം വിരിഞ്ഞൊരു പുലരിയില്‍ നിനെ ഞാന്‍ തേടി എത്തി ....
പുലരിയില്‍ ഞാന്‍ നിനെ തേടി എത്തി ....അനുവാദ മില്ലാതെ ഞാന്‍ .....
വീണ്ടും നിന്‍ ഹൃദയ കവാടം തേടി എത്തി.........തേടി എത്തി....
Monday, September 28, 2009
Sunday, March 29, 2009
നിന്റെ പുലരികള്‍ ....
താരാട്ട് പാടിയത് ഓര്‍മയുണ്ടോ ?
അന്ന് നിന്‍ നിശ്വാസ ഗതികളില്‍ ഒക്കെയും
എന്നുടെ സ്വരഗതി ചേര്‍ നിരുന്നോ ?
പുലരിയെ തഴുകി നീ എന്നില്‍ ഉണരുമ്പോള്‍ ...
അറിയാതെ ഞാന്‍ നിന്നെ ഓര്‍ത്തിരുന്നു .
ഇന്നു ഞാന്‍ ഉണരാനായ് വീണ്ടും മയങ്ങുമ്പോള്‍ ...
നിന്‍ താരാടിന്‍താളം മറന്നിരുന്നു ...
പുലരിയെ പുല്‍കി എന്‍ സൂര്യനുനരുമ്പോള്‍ ....
ഏകാകി ആയി ഞാന്‍ മിഴിച്ചിരുന്നു ...
കാണാമറയത്ത് ഇന്നു നിന്‍ പുലരികള്‍
എന്‍ നിശ്വാസ ഗതിയില്‍ ഉണര്നിരിക്കാം ......
Saturday, March 21, 2009
പറയാന്‍ മറന്നത് .....
പറഞ്ഞു തീര്‍ന്ന കാര്യങ്ങല്കൊടുവില്‍ .....പറയാന്‍ മറന്ന കാര്യങ്ങളുടെ ഭാരം ....
ഒരുപാടു കാര്യം പറഞ്ഞതല്ലേ ...?
ഇന്നും ഒരുപാടു കാര്യം പറഞ്ഞു അല്ലെ ?....
പറയാത്ത കാര്യങ്ങള്‍ ഒക്കെയും നീ ഞാന്‍ പറയാതെ അറിഞ്ഞിരുന്നോ ?...
എന്‍ മന കാമ്പില്‍ ഉദിചിടും....സൂര്യന്റെ ചുംബനം നീ അറിഞ്ഞതല്ലേ ?'''
അറിയാതെ നിന്നുടെ ഹൃദയ തുടിപിലും ...
എന്‍ നിശ്വാസം എന്നും ചെര്നിരുന്നോ ?
പുലരിയെ പുല്കിടും സൂര്യനോടോപം ...നീ എന്‍ചിന്ത തന്‍ ചൂടും അറിഞ്ഞിരുന്നോ..?
അറിയാതെ രാത്രിയെ പുല്കിടും സൂര്യന്റെ ദുഃഖങ്ങള്‍ നീ അറിഞ്ഞിരുന്നോ ?വീണ്ടും
ഉദികാന്‍നായ് മയങ്ങിടും സൂര്യന്റെ സ്വപ്‌നങ്ങള്‍ നീ അറിഞ്ഞിരുന്നോ ?
സായന്തനങ്ങളില്‍ കാണാമറയത്ത് ഒളിച്ചിടും എന്നെ നീ തിരഞ്ഞിരുന്നോ ?
നിലാവത്ത് വിടരുന്ന നിശാഗന്ധി തന്നുടെ നറുമണം നീ അറിഞ്ഞിരുന്നോ ?
രാത്രിയെ പുല്‍കി നീ നിലാവത്ത് കുളിരുമ്പോള്‍ ....എന്‍ ചുണ്ടിലെ മധുവും നീ നുകര്നീരുന്നൊ ?
Friday, March 13, 2009
എന്‍ പുലരികള്‍
പുലര്‍ മഞ്ഞില്‍ എന്‍ മനം അലിഞ്ഞുചേര്‍ന്നു ....
അറിയാതെ നിന്നുടെ ഓര്‍മയില്‍ വീണ്ടും അലിയാനായ് ...
ഞാന്‍ കൊഴിഞ്ഞു വീണു .
കാണാതെ എന്നുടെ പുലരിയില്‍ ഒക്കെയും ...
കുളിര്‍ തെന്നല്‍ ആയി നീ വന്നിരുന്നു....
ഇന്നു ഞാന്‍ ഏകനായ് പുലരിയില്‍ കുളിരുമ്പോള്‍
നീ അങ്ങകലേ ആയിരുന്നു .....
നിന്‍ കാണാ ചിത്രത്തിന്‍ വര്‍ണങ്ങള്‍ ഒക്കെയും ...
എന്നുമെനിക്ക് അന്ന്യമല്ലേ...
നിന്നുടെ ലോകത്ത് നമ്മുടെ പുലരികള്‍ ...
വീണ്ടും ജനിക്കാന്‍ കൊതിച്ച നാളില്‍ ....
അറിയാതെ എന്നുടെ പുലരികള്‍ ഒക്കെയും ...
ഞാന്‍ അറിയാതെ അകന്നു പോയി......
പുല്കാതെ നീ എന്നേ പുണരുന്ന ....സ്വപ്നതിലന്നു ഞാന്‍ ....
നിന്നില്‍ അലിയാനായ് .....വീണ്ടും കൊഴിഞ്ഞു വീണു......
Thursday, February 19, 2009
ഒരിക്കല്‍ .......
അമ്മ പറഞ്ഞ കഥകള്‍ ഒക്കെയും ഒരികല്‍ ഒരിടത്തില്‍തുടങ്ങിയിരുന്നു .....
ഒരികല്‍ ഒരിടത്തൊരു രാജകുമാരിയും .....
Monday, February 9, 2009
വരുക ......
നഷ്ട സ്വപ്നങ്ങള്‍തന്‍ .....സുന്ദര തീരത്ത് ഞാന്‍ ...നട്ട .....പൂവാക...ഇന്നു പൂത്തു ...
ആ വാക തന്നുടെ ചോട്ടില്‍ ഇരുന്നു ഞാന്‍ സ്വപ്‌നങ്ങള്‍ തന്നുടെ കുടിലും തീര്‍ത്തു...
അന്ന് ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ ഒകെയും ഓര്‍മയില്‍ ഇന്നും കുളിര്‍മ നല്കി .....
ഇന്നെന്റെ സ്വപ്നത്തിന്‍ വാതായനങ്ങള്‍ ഒകെയും നിനകായ് തുറനുവെച്ചു...
നിന്‍ മന്ത സ്മിതത്തിന്‍കുളിരില്‍ ഞാന്‍ ഏകനായ് അറിയാതെ നിനില ലിഞ്ഞു പോയി ....
പറയാത്ത ദുഃഖങ്ങള്‍ ഒകെയും നീ പറയാതഞാന്‍ അറിഞ്ഞുപോയി .....
ഇന്നെന്റെ മാന്‍തസ്മിതങ്ങളില്‍ ഒകെയും നീ അറിയാതെ നിറഞ്ഞുനിന്നു ...
നഷ്ട സ്വപങ്ങള്‍ തന്‍ സുന്ദര തീരത്ത് ഞാന്‍ നട്ട പൂവാക...ഇന്നു പൂത്തു...ഓര്‍മകള്‍ തന്‍ സുന്ദര നിമിഷങ്ങളില്‍ ഒകെയും നീ എന്നുടെ തീരത്ത് കൂട്ട്ആയി ഇര്രുന്നിരുന്നു .......
നാളെയുടെ പുലരിയില്‍ നീ തീര്‍ത്ത തീരങ്ങള്‍ ........ഞാന്‍ അറിയാതെ അകന്നു പോടേ ........
ഇന്നെന്റെ തീരത്ത് അനയുവാന്‍ കൊതികവേ .....എന്‍ തീരവും നീ കവര്നു പോയി..................
Tuesday, January 6, 2009
സായാന്നം....
ഒരു നീണ്ട യാത്രയ്ക്കു ശേഷം വീണ്ടും ഒരു സായന്നതില്‍
എന്റെ തീരം തേടി ഞാന്‍ എത്തി ..... പെയ്തു പോയ മഴയില്‍ ...
നനുതുറഞ്ഞ പാതയില്‍ ....എന്റെ കാല്‍പാടുകള്‍ അവശേഴിപിച്ചു ..
തീരത്ത് അണയുമ്പോള്‍ ....
Tuesday, December 23, 2008
പുലരി...
എന്റെ പുലരികള്‍ മനോഹരമായിരുന്ന കാലം...ഇന്നും ഓര്‍മകളില്‍ ഉണ്ട് ...
അന്ന് ഒരു പുലരിയില്‍ എഴുതാന്‍ മറന്ന ചിന്തകളുടെയും ....
പറയാന്‍ മറന്ന വാക്കുകള്‍ ഉടയും ...ഭാരവും ആയി ....
മറ്റൊരു തീര തേകു....യാത്ര ആയി .....
ezuthan maranna chintakaluteyum parayan maranna vakukaluteyum
bhandavumayi oru pulariyil mattoru theeratheku yathra ayi.
Monday, December 15, 2008
ഓര്‍മകള്‍ .....
എന്റെ സ്നേഹത്തിനു കൊന്നപൂവിന്റെ ഭംഗിയും,മഴവില്ലിന്റെ വര്‍ണവും ,
പാല പൂവിന്റെ ഗന്ധവും ,പാല്‍ പായസത്തിന്റെ രുചിയും ആയിരുന്നു .
ജീവിതത്തിന്റെ കുതോഴുകില്‍ നഷ്ടപെട്ട ആ താഴ്വരകള്‍ ഇന്നെനിക്ക് ...അന്യമാണ് ,
മുന്നിലുള്ളത് കാറ്റിലും കോളിലും ഇളകി മറിയുന്ന സാഗരം .....
ഇന്നെന്‍റെ സ്നേഹത്തിനു കന്നുനീരിന്റെ ഗന്ധവും ഉപ്പുരസവും മാത്രം .........
ഇന്ന്..........
നാളെ യുടെ പ്രത്യാശ ....
ഖടികാര ത്തിലെ സൂചി കൊപ്പം നീങ്ങുന്ന .....എന്റെ
ചിന്തക് ഇന്നിന്‍റെ അവസാനം കാണാന്‍ ആകുമോ ?.
Friday, December 12, 2008
നിന്നെകുറിച്ച് ......
എന്റെ ഓര്‍മകളില്‍ പരിഭവങ്ങലോ ...പിണകങ്ങലോ..
സമ്മാനി കാതെ , ഒരു മന്ത സ്മിതതോടെ എന്റെ ഹൃദയ തുടി പുകളേ,
അറിഞ്ഞഅവള്‍ ആണ് നീ .....
നിന്റെ ദുഃഖ ത്തിന്റെ കേട്ട്ടുകള്‍ അഴികാതെ ..
എന്റെ പ്രശ്നങ്ങളോട് നീതി പുലര്‍ത്തി നീ.....
നിന്റെ സാനിധ്യം എന്റെ ചിന്ത കള്‍ക്ക്കു ...
കുളിരേകി ....എന്റെ ഓര്‍മകളില്‍ ,മണി മുത്തുകള്‍
സമ്മാനിച്ച നീ എന്നും അകലെ ആയിരുന്നു ....
നിന്റെ സാനിധ്യം കൊണ്ടു എന്റെ ചിന്ത പങ്കു വെക്കും പോഴും ....
നീ നിന്റെ ലോകത്ത് ഏകാ കി ആയിരുന്നു .....
നിന്റെ സ്വപ്‌നങ്ങള്‍ എന്നും എനിക്ക് അന്യവും .....
Thursday, December 4, 2008
ഓണകാലം ....
പൂകളും ആയി വരവേല്‍കേ...
നിന്‍ കണ്ണുകളില്‍ നിന്‍ കണ്ടു എന്‍രാധേ ....
പോയ വസന്തതിന്‍ തേങ്ങലുകള്‍ ......നിന്‍കണ്ണുകളില്‍ ഞാന്‍ കണ്ടു എന്‍ രാധേ ....പോയ വസന്തത്തിന്‍ ....തേങ്ങലുകള്‍ ........
Thursday, November 27, 2008
നിന്നിലേകുള്ള ദൂരം ....
ആദ്യം ചിന്ത കള്‍ക്കും അപ്പുറം ...
പിന്നീട് കാണാമറയതത് .
പിന്നീട് എപോഴോ നാം അറിയാതെ അടുകുന്നു..
മഞ്ഞു വീണ വഴിത്താര കളിലും സായാഹ്ന സൂര്യന്റെ മനോ ഹരിത യിലും ,
നാം അറിയാതെ കാത്ത ദൂരം ,
രാത്രിയുടെ നിശബ്ദ യാമങ്ങളില്‍ ...അലിഞ്ഞ് അലിഞ്ഞ് ഇല്ലാതായി .
പുലരിയുടെയ് സൂര്യന് ചൂടുകൂടുതല്‍ ആയിരുന്നു ..
മടക്ക്ക യാത്ര യിലെ ദൂരം നമ്മുടെ ചിന്തകളെയും പിടികൂടി ...
ഒരുപാടു ദൂരത്തെകു യാത്ര ആയ നീ ...
ഇന്നു എന്റെ മനസ്സിന്റെ നനുത്ത കോണില്‍ അഴ്നിരങ്ങിയിരികുന്നു.
ഇന്നു നിന്നിലേകുള്ള ദൂരം എനിക്ക് അറിയാം .......
ഒരു നിശ്വാസത്തിനും അപ്പുറം..........
Tuesday, November 25, 2008
എന്റെ തീരം ..
ജീവിതത്തിന്റെ കുതോഴുകില്‍ നഷ്ടപെട്ട വര്നചിരകുള്ള താഴ്വരയെ സ്വപ്നം കാണുമ്പൊള്‍ ...
എന്റെ തീരം ഓര്‍മകളില്‍വീണ്ടും എത്തുന്നു .....
ഇന്നു .....തുലാവര്‍ഷ മേഖങ്ങള്‍ പെയ്തിറങ്ങിയ സായാഹ്നങ്ങളില്‍ പിന്നിട മണ്ണ് പാതകളും ...
ഞാന്‍ അന്തിയുറങ്ങിയ വഴിയമ്ബലങ്ങളിലേയ് പരിചിത മുഖങ്ങളും ...
വീണ്ടും എന്റെ തീരം അണഉന്നതും കാത്തു.......
ഒരു മണ്‍ ചിരാതു മായി................................
സ്നേഹം ...
വാക്കുകള്‍ ഉടെ അര്‍ദ്രധ ....
നോട്ടത്തിലേ വാചാലത ......
പിന്നെ മനസ്സിന്റെ വിങ്ങല്‍ ......
സമയം...
സമയം ......
ആദ്യം സമയബോദം ഇല്ലായിരുന്നു ....
അന്ന് സമയം എനിക്ക് ഒപ്പം ആയിരുന്നു ...
പിന്നീട് ഞാന്‍ സമയത്തിനോപ്പവും...
ഇടക്ക് എപ്പോളോ സമയം എനിക്ക് വേണ്ടാതായി .....
സമയം പോകാതെ ഞാന്‍ മിഴിച്ചിരുന്നു ....
ഇന്നു നീണ്ട കാലത്തിനു ശേഷം ഞാന്‍ തിരിച്ചറിയുന്നു .....
സമയം നമുകായി നില്കില്ല .....
നാം സമയത്തിനായികാതിരികേണം .....ഒപ്പം നീങ്ങണം ...
നാഴിക മണി യിലെ സൂചി പോലെ .....